ഇന്ത്യ-പാക് സംഘർഷത്തിനിടെ ജയ്പൂരിലെ കടയുടമകൾ മൈസൂർ പാക്കിന്റെ പേര് മാറ്റി. 'മൈസൂർ പാക്ക്' എന്നത് 'മൈസൂർ ശ്രീ' എന്നാക്കിയാണ് മാറ്റിയത്.
"തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരിൽ നിന്ന് 'പാക്' എന്ന വാക്ക് നീക്കം ചെയ്തു. പകരം 'ശ്രീ' എന്ന് ഉപയോഗിച്ചു. 'മോത്തി പാക്ക്' എന്നതിന്റെ പേര് 'മോത്തി ശ്രീ' എന്നും, 'ഗോണ്ട് പാക്ക്' എന്നതിന്റെ പേര് 'ഗോണ്ട് ശ്രീ' എന്നും, 'മൈസൂർ പാക്ക്' എന്നതിന്റെ പേര് 'മൈസൂർ ശ്രീ" എന്നാക്കി മാറ്റിയെന്ന് ഒരു കടയുടമ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മധുരപലഹാരങ്ങളിലെ പാക് എന്ന വാക്ക് പാകിസ്ഥാനെയല്ല, മറിച്ച് കാനഡയിൽ അതിൻ്റെ അർഥം മധുരം എന്നാണ്. കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കടയുടമകളുടെ ഈ നീക്കം .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്