വെടിനിര്‍ത്തല്‍ മെയ് 18 വരെ നീട്ടി; ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികള്‍ തുടരാന്‍ ഇന്ത്യ-പാക് തീരുമാനം

MAY 15, 2025, 3:45 PM

ന്യൂഡെല്‍ഹി: അതിര്‍ത്തി കടന്നുള്ള എല്ലാ സൈനിക നടപടികളും താല്‍ക്കാലികമായി നിര്‍ത്തിയ നടപടി നീട്ടാന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചു.  ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) 'ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികള്‍' തുടരാന്‍ തീരുമാനിച്ചു.

പാകിസ്ഥാന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുള്ളയും ഇന്ത്യയുടെ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയും വ്യാഴാഴ്ച ഒരു ഹോട്ട്ലൈനില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്തതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. ഇതനുസരിച്ച് വെടിനിര്‍ത്തല്‍ മെയ് 18 വരെ നീട്ടിയിട്ടുണ്ട്.

'2025 മെയ് 10 ന് രണ്ട് ഡിജിഎംഒമാര്‍ തമ്മിലുള്ള ധാരണയ്ക്ക് പുറമേ, ജാഗ്രത നില കുറയ്ക്കുന്നതിനായി ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികള്‍ തുടരാന്‍ തീരുമാനിച്ചു,' വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam