ബംഗളൂരു: ബംഗളൂരുവിൽ അതിശക്തമായ മഴ. കഴിഞ്ഞ ആറു മണിക്കൂറായി നഗരത്തിൽ മഴ കനക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് ബംഗളൂരുവിൽ പെയ്തത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മഴയ്ക്ക് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്കും സർക്കാരിനും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കെങ്കേരിയിലാണ്. 132 മില്ലിമീറ്റർ മഴയാണ് ഈ മേഖലയിൽ ലഭിച്ചത്. ബെംഗളൂരുവിന്റെ വടക്കൻ ഭാഗത്തുള്ള വഡേരഹള്ളിയിൽ 131.5 മില്ലിമീറ്റർ മഴ ലഭിച്ചു. പല പ്രദേശങ്ങളിലും രാത്രിയിൽ 100 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്