തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ അഴിമതി; ഗുജറാത്ത് കൃഷിമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

MAY 17, 2025, 5:50 AM

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകന്‍ ബല്‍വന്ത് സിങ് ഖബാദിനെ അഴിമതിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധന്‍പുര്‍ താലൂക്കുകളില്‍ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎന്‍ആര്‍ഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബല്‍വന്ത് സിങ്ങിനും ഇളയ സഹോദരന്‍ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. ഇതിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് ബല്‍വന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആര്‍ഡിഎ) എഫ്ഐആര്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതികള്‍ക്കായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത് ബല്‍വന്ത് സിങ് ഖബാദ് നടത്തുന്ന ഏജന്‍സിയാണ്. എന്നാല്‍ ചെലവ് തുകയുടെ കണക്കില്‍ ഇവര്‍ തിരിമറി നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്കെതിരേയുള്ള അന്വേഷണം. മറ്റൊരു മകന്‍ കിരണിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam