പാട്ന: ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന് നേരെ വധശ്രമമുണ്ടായെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി റാബ്റി ദേവി രംഗത്ത്. ബിജെപിയും ജെഡിയുവും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് റാബ്റി ദേവി ആരോപിക്കുന്നത്.
അതേസമയം തേജസ്വി യാദവിന് നേരെ നാല് തവണ കൊലപാതക ശ്രമം നടന്നുവെന്നാണ് റാബ്റി ദേവി ആരോപിക്കുന്നത്. വീടിനകത്ത് വെച്ച് പോലും വധശ്രമമുണ്ടായി. ഏതാനും മാസം മുൻപുണ്ടായ അപകടത്തിലും റാബ്റി ദേവി സംശയം ഉന്നയിക്കുന്നുണ്ട്. ബിജെപിയും ജെഡിയുവും ഗൂഢാലോചന നടത്തുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന് അറിയാമെന്നും റബ്റി ദേവി വ്യക്തമാക്കി.
അതേസമയം ബിഹാറിലെ ബിജെപി അധ്യക്ഷൻ ദിലീപ് കുമാർ ജെയ്‌സ്വാൾ റാബ്റി ദേവിയുടെ ആരോപണം തള്ളി രംഗത്ത് എത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ബിജെപി ബിഹാർ അധ്യക്ഷൻ്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്