പിഎസ്എൽവി സി61 വിക്ഷേപണം പരാജയം 

MAY 17, 2025, 8:27 PM

ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം പരാജയം. പിസ്എല്‍വിസി-16 ന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്.

  മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്നാണ്  ഐഎസ്ആർഒ അറിയിച്ചത്.  

 ഇതോടെ ഇഒഎസ്-09 നെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.

vachakam
vachakam
vachakam

വിക്ഷേപണശേഷമുള്ള മൂന്നാം ഘട്ടത്തിലാണ് അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ നേരിട്ടത്. അത്യപൂര്‍വമാണ് പിഎസ്എല്‍വി പരാജയപ്പെടുന്നത്. വിശകലനം ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

 ഇന്നു രാവിലെ 5.59നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി–61 കുതിച്ചുയർന്നത്.  പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണവുമായിരുന്നു ഇന്നത്തേത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam