ന്യൂഡെല്‍ഹി: 160 യാത്രക്കാരുമായി ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം, സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവസാന നിമിഷം ടേക്ക് ഓഫ് ഒഴിവാക്കി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എയര്‍ ബസിന്റേതാണ് ഈ വിമാനം.
ഡെല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് സര്‍വീസ് നടത്തിയിരുന്ന എഐ2403 വിമാനം ടേക്ക് ഓഫിലേക്ക് കടക്കുന്നതിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചെന്നും യാത്ര റദ്ദാക്കിയെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. വൈകുന്നേരം 7.30 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.
എല്ലാ യാത്രക്കാരെയും പുറത്തിറക്കിയതായും ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്