ലക്‌നൗ: ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ പൊലീസ് കോൺസ്റ്റബിളിന്റെ ഭാര്യ ജീവനൊടുക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് ദാരുണ സംഭവം ഉണ്ടായത്. സൗമ്യ കശ്യപ് എന്ന യുവതിയാണ് മരിച്ചത്.
ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും അനുഭവിച്ച പീഡനങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള സൗമ്യയുടെ വീഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനായി ഭർത്താവും ഭർതൃവീട്ടുകാരും തന്നെ പീഡിപ്പിക്കുകയാണെന്നാണ് വീഡിയോയിൽ യുവതി വ്യക്തമാക്കുന്നത്.
അതേസമയം ഭർത്താവിന്റെ സഹോദരനടക്കം ഉപദ്രവിച്ചു എന്നും ഭർത്താവിന്റെ അമ്മാവൻ അഭിഭാഷകനാണ് എന്നും തന്നെ കൊല്ലാൻ അമ്മാവൻ ഭർത്താവിനോട് പറഞ്ഞു എന്നും യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു. കൊലക്കുറ്റത്തിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാമെന്നും അമ്മാവൻ ഉറപ്പുനൽകിയെന്ന് യുവതി കരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
