ഡൽഹി: പഹൽഗാം സംഭവത്തെക്കുറിച്ച് സർക്കാർ മൗനം പാലിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി ലോക്‌സഭയിൽ. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് അമിത് ഷാ ലോക്‌സഭയിൽ സംസാരിച്ചിതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം.
കശ്മീരിൽ സമാധാന അന്തരീക്ഷമുണ്ടെന്ന് പ്രചാരണം നടത്തിയത് സർക്കാരാണ്. 1500-ലധികം വിനോദസഞ്ചാരികൾ ബൈസരൻ താഴ്‌വരയിലെത്തി. 26 പേരെ കൊലപ്പെടുത്തിയ ശേഷം ഭീകരർ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ല എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വിനോദസഞ്ചാരികളെ ദൈവത്തിൻറെ കൈയ്യിൽ വിട്ടു കൊടുത്തു. ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
ടിആർഎഫ് 25 ആക്രമണങ്ങൾ കശ്മീരിൽ നടത്തി. എന്തു കൊണ്ട് ഈ സംഘടനയെ 2023ൽ മാത്രം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പഹൽഗാം രഹസ്യാന്വേഷണ ഏജൻസികളുടേത് വൻ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി വയ്ക്കുന്നത് പോട്ടെ, ഉത്തരവാദിത്തം ഏറ്റെടുക്കുകയെങ്കിലും ചെയ്തോ?
നമ്മൾ ചരിത്രത്തെക്കുറിച്ചല്ല, വർത്തമാനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഡൽഹി കലാപത്തിനും മണിപ്പൂർ കലാപത്തിനും ശേഷം അമിത് ഷാ എങ്ങനെയാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്? എല്ലാത്തിനും ക്രെഡിറ്റ് എടുത്താൽ മാത്രം പോരാ, ഉത്തരവാദിത്തവും നമ്മൾ ഏറ്റെടുക്കണം. തീവ്രവാദികൾ അച്ഛനെ കൊലപ്പെടുത്തിയപ്പോൾ എന്റെ അമ്മയുടെ കണ്ണുനീർ വീണു. പഹൽഗാമിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന എനിക്കറിയാമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്