ബിജെപിയോട് അടുപ്പം? ശശി തരൂരിനെതിരെ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്‌ 

MAY 17, 2025, 9:12 PM

ഡൽഹി: ശശി തരൂർ കോൺ​ഗ്രസിൽ നിന്ന് അകന്നോ? കഴിഞ്ഞ കുറച്ചു നാളുകളായുള്ള തരൂരിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് കോൺ​ഗ്രസിനോടുള്ള അടുപ്പവും കോൺ​ഗ്രസിനോടുള്ള അകൽച്ചയുമാണ്. 

പാർട്ടിയിൽ നിന്ന് ഏറെ അകന്ന് കേന്ദ്ര സർക്കാരിനോട് ശശി തരൂർ അടുത്തതായാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ കോൺഗ്രസ്‌ നിലപാട് മറികടന്ന് കേന്ദ്രസര്‍ക്കാരിന് തരൂര്‍ വലിയ പിന്തുണ നൽകിയത്. തരൂരിന്റെ പേര് കോൺഗ്രസ് പ്രതിനിധി സംഘത്തിലേക്ക് നിർദേശിക്കാത്തതും ഈ മോദി അനുകൂല പ്രസ്താവനകളെ തുടർന്നാണ്.

vachakam
vachakam
vachakam

എന്നാൽ സംഘത്തിൽ കോൺഗ്രസ്‌ നൽകിയ പേരുകൾ വെട്ടിയാണ്‌ കേന്ദ്ര സർക്കാർ ശശി തരൂരിനെ ഉൾപ്പെടുത്തിയത്. എന്നാൽ പ്രതിനിധി സംഘത്തിന്റെ ഭാഗമാകുന്നതിൽ നടപടിയെടുത്താൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്. 

 തരൂർ തനിക്ക്‌ ക്ഷണം ലഭിച്ച കാര്യം എഐസിസി നേതൃത്വത്തെ അറിയിക്കാത്തതും അതൃപ്‌തി വർധിപ്പിച്ചു . തങ്ങൾ നിർദ്ദേശിച്ച പേരുകൾ കോൺഗ്രസ്‌ പുറത്തുവിട്ടതോടെ പാർട്ടിയിൽ നിന്ന് തരൂർ ഏറെ അകന്നു എന്ന സൂചനകളാണ് നൽകുന്നത്. തരൂറിനെതിരെ  അച്ചടക്ക നടപടി വേണമെന്ന ആവശ്യം നേരത്തെ തന്നെ പാർട്ടിയിൽ തന്നെ ശക്തമാണ് .എന്നാൽ ദേശ സ്നേഹം അടക്കം ചൂണ്ടികാട്ടിയാണ് തരൂർ പ്രതിനിധി സംഘത്തിൽ പങ്കെടുക്കുന്നതിനെ ന്യായീകരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam