ബെംഗളൂരു ദുരന്തം: ആര്‍സിബിക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസ്

JUNE 5, 2025, 8:03 AM

ബെംഗളൂരു: എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും (ആര്‍സിബി) കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും (കെഎസ്‌സിഎ) ഇവന്റ് സംഘാടകരായ ഡിഎന്‍എ നെറ്റ്‌വര്‍ക്ക്‌സിനും എതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. ഐപിഎല്‍ ജേതാക്കളായ ആര്‍സിബിക്ക് നല്‍കിയ സ്വീകരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

കബ്ബണ്‍ പാര്‍ക്ക് പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി സെന്‍ട്രല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) ശേഖര്‍ എച്ച് തെക്കണ്ണവര്‍ സ്ഥിരീകരിച്ചു. സ്വമേധയാ ആണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ അനാസ്ഥയാണ് പ്രധാനമായും ആരോപിക്കപ്പെടുന്നത്. 

ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) വിവിധ വകുപ്പുകള്‍ പ്രകാരം പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), സെക്ഷന്‍ 125(12) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തികള്‍), സെക്ഷന്‍ 142 (നിയമവിരുദ്ധമായ സംഘം ചേരല്‍), സെക്ഷന്‍ 121 (കുറ്റകൃത്യത്തിന് പ്രേരിപ്പിക്കല്‍) എന്നിവ ഉള്‍പ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam