അഹമ്മദാബാദ് : ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് ഓപ്പറേഷനിലൂടെ പുറത്തെടുത്തു.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്. രണ്ടാഴ്ചയായി കുട്ടിയുടെ ചുമ മാറാതെ വന്നതോടെ മാതാപിതാക്കൾ ഒരു ശിശുരോഗ വിദഗ്ദ്ധനെയാണ് ആദ്യം കാണിച്ചത്.
തുടർ ചികിത്സയ്ക്കായി അദ്ദേഹം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസനാളത്തില്‍ എല്‍ഇഡി ബള്‍ബ് കണ്ടെത്തിയത്.
പിന്നീട് ബ്രോങ്കോസ്കോപ്പി നടത്തി കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് ബൾബ് നീക്കം ചെയ്തു. കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോളാണ് സംഭവം നടന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്