ഡൽഹി: ഛത്തിസ്ഗഢിൽ അറസ്റ്റിലാകുന്നതിനു മുൻപ് മലയാളി കന്യാസ്ത്രീകളെ ബജ്റങ്ദൾ പ്രാദേശിക നേതാവ് ജ്യോതി ശർമ ഭീഷണിപ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത്.
പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ജ്യോതിയുടെയും സംഘത്തിന്റെയും ആൾക്കൂട്ട വിചാരണ. ‘മിണ്ടരുത്, മിണ്ടിയാൽ മുഖമടിച്ചുപൊളിക്കും ’ എന്ന് ജ്യോതി അലറുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ടിട്ട് പൊലീസ് ഉദ്യോഗസ്ഥർ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
കന്യാസ്ത്രീകൾക്കൊപ്പം ജോലിക്കു പോകാനിരുന്ന 3 യുവതികളിൽ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തുന്നത്. യുവതികളെ കടത്തിയതിന് എത്ര രൂപ കിട്ടിയെന്നായിരുന്നു ജ്യോതി ശർമയുടെ ചോദ്യം.
യുവതികൾ മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കാണ് പോകുന്നതെന്നു പറഞ്ഞിട്ടും അസഭ്യം തുടർന്നു. മറുപടി ഇഷ്ടപ്പെടാതെ വന്നപ്പോൾ ‘ഒരെണ്ണം വച്ചു തരട്ടേ നിനക്ക്?’ എന്ന് ആക്രോശിച്ചു. ഇതിനിടയിൽ ഒരു യുവതിയെ ഇവർ അടിക്കുന്നതും കാണാം.
കയ്യും കാലുമില്ലാതെ വീട്ടിൽ പോകേണ്ടി വരുമെന്നും ഒരു ഘട്ടത്തിൽ കന്യാസ്ത്രീകളോട് ഇവർ ആകോശ്രിക്കുന്നുണ്ട്. തുടർന്ന് ബാഗുകൾ തുറന്നു പരിശോധിച്ചു. യുവതികളിലൊരാളുടെ ബാഗിലുണ്ടായിരുന്ന ബൈബിൾ വലിച്ചു മേശയിലേക്കിടുന്നതും കാണാം.
Two Catholic Nuns, Sister Vandana Francis and Sister Preethi Mary from Kerala were illegally detained, harassed, and humiliated by Bajrang Dal’s Jyoti Sharma and her team, all in full view of the police.
Why No FIR against Jyoti Sharma?pic.twitter.com/2llB4ChXbv— United With INC (@UnitedWithINC) July 29, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്