ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’; എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് എന്ന ഭാഗം ഒഴിവാക്കി

JUNE 16, 2024, 11:43 AM

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് എന്ന ഭാഗം ഒഴിവാക്കിയതായി റിപ്പോർട്ട്. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്ന് മാത്രം ആണ് പരാമർശിച്ചിരിക്കുന്നത്. 

എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിലാണ് പരാമർശം. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. കല്യാൺ സിംഗിന് എതിരായ സുപ്രിം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. 

ഇത്തരത്തിൽ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam