ജമ്മു-കശ്മീരിലെ എൽ.ഒ.സിക്ക് സമീപം ഹവേലി തെഹ്‌സിലിലെ സലോത്രി ഗ്രാമത്തിലെ വിക്ടർ പോസ്റ്റിന് സമീപം സ്ഫോടനം. ഒരു ജവാന് വീരമൃത്യു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ടി.ആർ.എഫ് ഏറ്റെടുത്തു എന്നാണ് ലഭിക്കുന്ന വിവരം.
സ്ഫോടനത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൂഞ്ച് ജില്ലയിലെ ഹവേലി തെഹ്‌സിലിലെ സലോത്രി ഗ്രാമത്തിലെ വിക്ടർ പോസ്റ്റിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സ്ഫോടനം ഉണ്ടായത്.
ഇന്ത്യൻ സൈന്യത്തിന്റെ ജാട്ട് റെജിമെന്റിലെ സൈനികരുടെ പതിവ് പട്രോളിങ്ങിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പരിക്കേറ്റ ജവാന്മാരെ ഉധംപുർ ബേസ് ആശുപത്രിയിലേക്ക് മാറ്റി അവരുടെ നില തൃപ്തികരമാണെന്ന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്