ഭോപ്പാൽ: താമസ സ്ഥലത്തു നിന്ന് രാവിലെ നടക്കാനിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ സാഗർ ടൗണിൽ രണ്ട് ദിവസം മുമ്പാണ് സംഭവം ഉണ്ടായത്. പൊലീസ് അന്വേഷണം തുടങ്ങി.
ഗ്വാളിയോർ സ്വദേശിയായ ലഫ്. കേണൽ പ്രദീപ് കുമാർ നിഗമിനെയാണ് കാണാതായാത്. സാഗറിലെ മഹാർ റെജിമെന്റ് സെന്ററിൽ നിയമിതനായിരുന്ന അദ്ദേഹം രാവിലെ 6.30ഓടെ താമസ സ്ഥലത്തു നിന്ന് നടക്കാനിറങ്ങിയെങ്കിലും പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല എന്നാണ് ലഭിക്കുന്ന വിവരം.
ആദ്യം സൈനിക ഉദ്യോഗസ്ഥർ തന്നെ പ്രദേശത്ത് തെരച്ചിൽ നടത്തി. ഉദ്യോഗസ്ഥനെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പ്രദേശത്തെ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്