66 -ാമത് ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് (ഐഎംഒ) 2025ൽ സ്വർണ്ണ മെഡൽ നേടി ആകാശ് വിദ്യാർത്ഥി ആരവ് ഗുപ്ത

JULY 23, 2025, 10:52 AM

ന്യൂഡൽഹി: ടെസ്റ്റ് പ്രിപ്പറേറ്ററി സേവനങ്ങളിലെ മുൻനിരക്കാരായ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് (എഇഎസ്എൽ), തങ്ങളുടെ വിദ്യാർത്ഥിയായ ആരവ് ഗുപ്ത, ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സൺഷൈൻ കോസ്റ്റിൽ നടന്ന 66ാമത് ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് (ഐഎംഒ) 2025ൽ സ്വർണ്ണ മെഡൽ നേടിയതായി അറിയിച്ചു.

എഇഎസ്എൽ ആരംഭിച്ച അഡ്വാൻസ് പ്രോഗ്രാമായ ആകാശ് ഇൻവിക്റ്റസിലെ വിദ്യാർത്ഥിയാണ് ആരവ്. ഐഎംഒ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗണിത ഒളിമ്പ്യാഡിന്റെ അവസാന ഘട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ആരവ്.

എഇഎസ്എൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദീപക് മെഹ്‌റോത്ര പറഞ്ഞു, 'ആരവിന്റെ നേട്ടം വ്യക്തിപരമായ വിജയം മാത്രമല്ല, മുഴുവൻ രാജ്യത്തിനും അഭിമാനകരമായ നിമിഷവുമാണ്. ശ്രദ്ധാകേന്ദ്രീകൃതമായ പഠനം, ദൃഢനിശ്ചയം, ലോകോത്തര മാർഗനിർദേശം എന്നിവയുടെ ശക്തിക്ക്  ഉദാഹരണമാണിത്. ആകാശിൽ, അത്തരം അസാധാരണ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും  ഭാവിയിലെ പ്രശ്‌നപരിഹാരകരായി ഉയരാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.'

vachakam
vachakam
vachakam

100ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തോടെ 8 മുതൽ 12 വരെ ക്ലാസ് വിദ്യാർത്ഥികൾക്കായി നടക്കുന്ന ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഗണിത മത്സരമായാണ് ഐഎംഒ കണക്കാക്കപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam