ഹൈദരാബാദ്: തെലങ്കാനയിൽ 13 വയസ്സുള്ള എട്ടാം ക്ലാസുകാരിയെ 40-കാരൻ വിവാഹം കഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്.
ഹൈദരാബാദിനടുത്ത് നന്ദിഗമയിൽ നടന്ന ഈ ശൈശവ വിവാഹത്തിൽ, വരനും പെൺകുട്ടിയുടെ അമ്മയും പുരോഹിതനും ഇടനിലക്കാരനും ഉൾപ്പെടെ നാലുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ സ്കൂളിലെ അധ്യാപകൻ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
നിലവിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്