പാ​ക് സ്വ​ദേ​ശി​നി​യാ​യ 19കാ​രി​ക്ക് ചെ​ന്നൈ​യിൽ ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ

APRIL 26, 2024, 6:47 AM

ചെ​ന്നൈ: പാ​കി​സ്ഥാൻ സ്വ​ദേ​ശി​നി​യാ​യ 19കാ​രി​ക്ക് ചെ​ന്നൈ​യിൽ ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി.  ചെ​ന്നൈ​യി​ലെ എം.​ജി.​എം ഹെ​ൽ​ത്ത് കെ​യ​ർ ആ​ശു​പ​ത്രി​യി​ലാണ്  ശ​സ്ത്ര​ക്രി​യ ന​ട​ത്തിയത്. ക​റാ​ച്ചി​യി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി ഫാ​ഷ​ൻ ഡി​സൈ​ന​റാ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​യി​ഷ റാ​ഷ​നാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​​യാ​യ​ത്.

ത​മി​ഴ്നാ​ട് അ​വ​യ​വ കൈ​മാ​റ്റ ര​ജി​സ്റ്റ​റി​യി​ൽ പേ​ര് ചേ​ർ​ത്ത് അ​ഞ്ച് വ​ർ​ഷ​മാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച 69 കാ​ര​ന്റെ ഹൃ​ദ​യ​മാ​ണ് ഇ​വ​ർ​ക്ക് മാ​റ്റി​വെ​ച്ച​ത്. 2019 ലാ​ണ് ആ​യി​ഷ​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്.

2023 ൽ ​അ​ണു​ബാ​ധ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് സ്വീ​ക​ർ​ത്താ​ക്ക​ൾ ഇ​ല്ലാ​ത്ത​പ്പോ​ൾ മാ​ത്ര​മാ​ണ് വി​ദേ​ശി​ക​ൾ​ക്ക് ഹൃ​ദ​യം ന​ൽ​കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​ക്ക് ചെ​ല​വാ​യ 35 ല​ക്ഷം രൂ​പ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റു​മാ​ണ് നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam