തട്ടിക്കൊണ്ടുപോകല്‍ കേസ്: എച്ച്ഡി രേവണ്ണ കസ്റ്റഡിയില്‍; പിടിയിലായത് ദേവഗൗഡയുടെ വീട്ടില്‍ നിന്ന്

MAY 4, 2024, 7:21 PM

ബെംഗളൂരു: ജനതാദള്‍ (സെക്കുലര്‍) എംഎല്‍എ എച്ച്ഡി രേവണ്ണയെ കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. 

മുന്‍ പ്രധാനമന്ത്രിയും പിതാവുമായ എച്ച്ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ് ജെഡി(എസ്) നിയമസഭാംഗത്തെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. 

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കണമെന്ന ആവശ്യം കോടതി തള്ളിയതിന് പിന്നാലെയാണ് കര്‍ണാടക പോലീസ് സംഘം എച്ച്ഡി രേവണ്ണയെ കസ്റ്റഡിയിലെടുത്തത്. മകന്‍ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എച്ച്ഡി രേവണ്ണയുടെ മേല്‍ തട്ടിക്കൊണ്ടുപോകല്‍ ആരോപണം ഉയര്‍ന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam