തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകിയ കെഎസ്ആർടിസി ഡ്രൈവർ യദു തർക്കമുണ്ടായ ദിവസം യാത്രക്കിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തി പൊലീസ്.
യദുവിനെതിരായ നടി റോഷ്ണയുടെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗവും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ഈ കേസിൽ പ്രതിയാക്കപ്പെട്ട മേയർ അടക്കം അഞ്ച് പേരുടെയും മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. സംഘം ചേർന്ന് മാർഗ്ഗതടസ്സമുണ്ടാക്കിയെന്നാണ് കേസ്. മേയറുടെ സംഘവും കെഎസ്ആർടിസി ബസിൻ്റെ സർവ്വീസ് തടസ്സപ്പെടുത്തിയില്ലെന്ന പൊലീസിൻ്റെ വാദവും കേസെടുക്കണ്ടിവന്നതോടെ പൊളിഞ്ഞു. ബസിനുള്ളിലേക്ക് സച്ചിൻ കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്നും യദുവിൻ്റെ പരാതിയിലുണ്ട്. ഈ പരാതി നാളെ കോടതി പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്