വ്യോമസേനാ വാഹനങ്ങള്‍ക്ക് നേര്‍ക്ക് ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

MAY 4, 2024, 8:35 PM

ശ്രീനഗര്‍: വ്യോമസേനാ വാഹനങ്ങള്‍ക്ക് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്ക്. ഒരു സൈനികന്റെ നില ഗുരുതരമാണ്. ജമ്മു കാശ്മീരിലെ പൂഞ്ചില്‍ സുരാന്‍കോട്ടെ മേഖലയില്‍ വച്ചായിരുന്നു വ്യോമസേനയുടെ വാഹന വ്യൂഹത്തിലെ രണ്ട് വാഹനങ്ങള്‍ക്ക് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തത്.

പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യോമസേനാ വാഹനങ്ങള്‍ വ്യോമസേനാ താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ സ്ഥലത്തെത്തുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇക്കൊല്ലം ഇതാദ്യമായാണ് മേഖലയില്‍ സുരക്ഷാസേനയ്ക്ക് നേര്‍ക്ക് ഭീകരാക്രമണം ഉണ്ടാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam