മോദിയെ കാണാന്‍ സമയമില്ല! മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനം

MAY 4, 2024, 8:46 PM

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ക്ഷണം നിരസിച്ച് മസ്‌ക് ചൈനയിലെത്തിയപ്പോള്‍ ടെസ്ല കമ്പനിയുടെ ഇലക്ട്രിക് വാഹന നിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട് വമ്പന്‍ ഓഫറുകളാണ് ലഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മസ്‌ക് ഇന്ത്യയെ അവഹേളിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. 2020 ലെ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് വഷളായ ഇന്ത്യ  ചൈന വാണിജ്യ-നയതന്ത്ര ബന്ധത്തെ കൂടി സ്വാധീനിക്കുന്നതാണ് മസ്‌കിന്റെ തീരുമാനം.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച അവസാന നിമിഷത്തിലാണ് മസ്‌ക് റദ്ദാക്കിയത്. ഇന്ത്യയിലേക്ക് 3 ബില്യണ്‍ ഡോളറിന്റെ (25000 കോടി രൂപ) നിക്ഷേപം ടെസ്ല വഴി മസ്‌ക് എത്തിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇതാണ് അസ്ഥാനത്തായത്. ടെസ്ലയുമായി ബന്ധപ്പെട്ട് വളരെ വലിയ ജോലികള്‍ ചെയ്യാനുണ്ടെന്ന് കാരണം പറഞ്ഞാണ് മസ്‌ക് ഇന്ത്യ സന്ദര്‍ശനം നീട്ടിവച്ചത്. എന്നാല്‍ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ച മസ്‌ക് ഞായറാഴ്ച ചൈനയിലെത്തി. ചൈനീസ് പ്രീമിയര്‍ ലി കയാങുമായി കൂടിക്കാഴ്ച നടത്തി. ലോക വാഹന വിപണിയിലേക്ക് തങ്ങളുടെ അത്യാധുനിക വാഹനങ്ങള്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രതികരിച്ചത്.

അതേസമയം മസ്‌ക് പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് അപ്പ് പരിപാടിക്ക് കേന്ദ്രസര്‍ക്കാര്‍ ക്ഷണക്കത്തുകള്‍ അയച്ചിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം മസ്‌കിന്റെ നീക്കങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായി ഈ നീക്കം മാറി. രാജ്യത്ത് മൂന്നാം തവണ അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച് തന്റെ വ്യക്തിപ്രഭാവം വളര്‍ത്താനുള്ള ആയുധം കൂടിയായിരുന്നു മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam