ട്രേഡ്മാര്‍ക്ക് കോപ്പിയടിച്ചെന്ന് ആരോപണം; ഇന്ത്യന്‍ കമ്പനിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ടെസ്ല

MAY 5, 2024, 6:16 AM

ന്യൂഡല്‍ഹി: ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ല. ട്രേഡ്മാര്‍ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. ടെസ്ല കമ്പനി ഇന്ത്യയിലേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ ബിസിനസ് ലോകത്ത് ശക്തമായിരിക്കെയാണ് കമ്പനിയുടെ നീക്കം.

അമേരിക്കയിലെ ഡെലവര്‍ എന്ന സ്ഥലത്താണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ കമ്പനിയായ ടെസ്ല പവര്‍ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ട്രേഡ് നാമങ്ങളായ ടെസ്ല പവര്‍, ടെസ്ല പവര്‍ യുഎസ്എ എന്നിവ ഉപയോഗിച്ച് ബിസിനസ് നടത്തുന്നുവെന്നാണ് ആരോപണം. എന്നാല്‍ കേസില്‍ മറുപടി നല്‍കിയ ടെസ്ല പവര്‍ ഇന്ത്യ ലിമിറ്റഡ്, തങ്ങള്‍ക്ക് ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തേക്ക് കടക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും ടെസ്ല പവര്‍ യുഎസ്എ എന്ന ട്രേഡ് നാമമോ ടെസ്ല എന്ന വാക്കോ മറ്റെന്തെങ്കിലും സമാനമായ ബ്രാന്‍ഡോ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടെസ്ല പവര്‍ ഇന്ത്യ ലിമിറ്റഡ് കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ തങ്ങള്‍ 2022 ല്‍ തന്നെ ഇന്ത്യന്‍ കമ്പനി തങ്ങളുടെ ട്രേഡ് നാമം ഉപയോഗിക്കുന്നത് കണ്ടെത്തിയിരുന്നെന്നും അന്ന് മുതല്‍ ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് മസ്‌കിന്റെ കമ്പനി വാദിച്ചത്. എന്നാല്‍ ഇന്ത്യന്‍ കമ്പനി പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് നിയമപോരാട്ടത്തിലേക്ക് കടന്നതെന്നും അമേരിക്കന്‍ കമ്പനി വ്യക്തമാക്കി.

2022 ഏപ്രില്‍ 18 ന് അമേരിക്കന്‍ കമ്പനി ഇന്ത്യന്‍ കമ്പനി ടെസ്ല പവറിന് പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ടെസ്ല പവര്‍ ട്രേഡ് നാമം ഉപയോഗിച്ച് പിന്നീടും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ തങ്ങളുടെ ഭാഗം ന്യായീകരിച്ച് ഇന്ത്യന്‍ കമ്പനി നിരവധി രേഖകള്‍ കോടതിയില്‍ ഹാജരാക്കി. ഇതോടെ അമേരിക്കന്‍ കമ്പനിയുടെ വാദങ്ങള്‍ക്കെതിരായി എഴുതി മറുപടി സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കമ്പനിക്ക് കോടതി മൂന്നാഴ്ച സമയം നല്‍കി. കേസില്‍ മെയ് 22 ന് വീണ്ടും വാദം കേള്‍ക്കും.

ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ച് ചൈനയിലേക്ക് പോയതിന് പിന്നാലെയാണ് ഈ കേസ് ഉയര്‍ന്നുവന്നത്. ഏപ്രില്‍ 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ യാത്ര അപ്രതീക്ഷിതമായി മാറ്റിവച്ച് മസ്‌ക് ചൈനയിലേക്ക് പോവുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam