ലൈംഗികാതിക്രമ പരാതി പ്രതികാര നടപടിയെന്ന് സി വി ആനന്ദബോസ്

MAY 4, 2024, 9:55 AM

കൊൽക്കത്ത:   തനിക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതി പ്രതികാര നടപടിയെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. 

താൻ ബംഗാളിലേക്ക് പോയത് പൂമെത്തയിൽ കിടക്കാനല്ല. ആരെയും ഭയപ്പെടാതെ പോരാടും. വിരട്ടൽ തന്ത്രമൊന്നും വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 തൃണമൂൽ കോൺഗ്രസിൻ്റെ വോട്ട് നേടൽ തന്ത്രമാണെന്നും  ഗുണ്ടാരാജ് തടഞ്ഞതിലെ പ്രതികാരം മൂലമാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സി വി ആനന്ദബോസ് പ്രതികരിച്ചു. 

vachakam
vachakam
vachakam

 ആരുടെയും തൃപ്തിയോ അതൃപ്‌തിയോ നോക്കാതെ കർമത്തിന്റെ പാതയിൽ നീങ്ങുമെന്നും സി വി ആനന്ദബോസ് പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam