ചെറുപ്പക്കാർക്കിടയിലെ അകാലനര; ഭക്ഷണം മുതൽ മാനസിക സമ്മർദം വരെ കാരണങ്ങൾ

JUNE 18, 2024, 7:45 PM

ഇന്നത്തെ കാലത്ത് യുവാക്കളിൽ അകാല നര വളരെ സാധാരണമാണ്.നരച്ചമുടി ഇപ്പോൾ വാർധക്യത്തിന്റെ അടയാളമായി കാണുന്നില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജേണൽ ഓഫ് അപ്ലൈഡ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് രാജ്യത്തെ 10.6 ശതമാനം സ്‌കൂൾ കുട്ടികളും ചെറുപ്രായത്തിൽ തന്നെ മുടി നരച്ചവരാണ്. മുടി നരയ്ക്കുന്നതിൽ പലരും പരിഭ്രാന്തരാകാറുണ്ട്, എന്നാൽ സമപ്രായക്കാരുമായി സംസാരിക്കുമ്പോഴും അതേക്കുറിച്ച് പങ്കുവെക്കുമ്പോഴും ആശങ്ക ഇല്ലാതാകും. മറ്റുള്ളവർക്കും ഇതേ പ്രശ്നം ഉണ്ടെന്നതിനാൽ അകാലനര സാധാരണസംഗതിയാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. കൗമാരപ്രായത്തിലും 20-കളുടെ തുടക്കത്തിലും മുടിനരക്കുന്നതിന് പിന്നിലുള്ള കാരണം എന്താവാം ? അകാലനര തടയാൻ സാധിക്കുമോ ?

അകാല നരയ്ക്ക് രണ്ട് പ്രധാന കാരണങ്ങളുണ്ട് - ജനിതകശാസ്ത്രവും പോഷകാഹാരക്കുറവും. ഫരീദാബാദിലെ റാഡിക്കൽ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റും ഹെയർ ട്രാൻസ്‌പ്ലാൻ്റ് സർജനുമായ ഡോ. രാധികാ രഹേജ പറയുന്നത്: നാല്പതുകളിലോ അൻപതുകളിലോ മുടി നരക്കാൻ തുടങ്ങുന്ന മാതാപിതാക്കളുടെ മക്കൾക്ക് 20 കളിൽ തന്നെ മുടി നരച്ചേക്കാമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഓരോ തലമുറ പിന്നിടുമ്പോഴും അകാലനര ഉണ്ടാകുന്ന പ്രായം കുറഞ്ഞുവരികയാണ്.

പോഷകങ്ങളുടെ കുറവ് ആണ് മറ്റൊരു പ്രധാന ഘടകം. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയവയുടെ കുറവ് അകാല നരയിലേക്ക് നയിച്ചേക്കാം. ഹീമോഗ്ലോബിൻ, തൈറോയ്ഡ് എന്നിവയുടെ അളവ് സാധാരണയിൽ കുറയുന്നതും അകാലനരയിലേക്ക് നയിക്കുന്നു.

vachakam
vachakam
vachakam

ശാരീരികവും വൈകാരികവുമായ സമ്മർദ്ദവും നരയെ ത്വരിതപ്പെടുത്തും. മുടിയുടെ നിറം വരുന്നത് മെലനോസൈറ്റുകളിൽ നിന്നാണ്. ഓക്സിഡേറ്റീവ് സ്ട്രെസ് മെലനോസൈറ്റുകളെ നശിപ്പിക്കുന്നു. മലിനീകരണം, അൾട്രാ വയലറ്റ് രശ്മികൾ തുടങ്ങിയ പാരിസ്ഥിതിക വിഷയങ്ങൾ, പുകവലി, മദ്യപാനം, ലഹരിമരുന്ന് തുടങ്ങിയ ശീലങ്ങൾ, വിട്ടുമാറാത്ത പ്രശ്നങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ( മെറ്റബോളിക് പ്രശ്നങ്ങൾക്ക് കാരണമാകുന്നു) തുടങ്ങിയവും അകാലനരയിലേക്ക് നയിക്കുന്നു.

എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അകാല നരയുടെ മറ്റ് കാരണങ്ങളും പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

  1. മലിനീകരണം, സൂര്യൻ, അൾട്രാവയലറ്റ് രശ്മികൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്ന പാരിസ്ഥിതിക ഘടകങ്ങൾ
  2. പുകവലി, മദ്യപാനം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം പോലുള്ള ജീവിതശൈലി ശീലങ്ങൾ
  3. വിട്ടുമാറാത്ത രോഗങ്ങൾ
  4. ഹോർമോൺ അസന്തുലിതാവസ്ഥ

ജനിതകപ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന അകാല നര തടയാനാവില്ല. എന്നാൽ ജനിതക പ്രശ്നങ്ങൾ അല്ലെങ്കിൽ സപ്ലിമെൻ്റുകളും മരുന്നുകളും കഴിക്കാം. അകാല നരയെ ചികിത്സിക്കാൻ ഹെയർ തെറാപ്പി, ഹെയർ സെറം, കാൽസ്യം പാൻ്റോതെനേറ്റ് സപ്ലിമെൻ്റുകൾ തുടങ്ങിയ ചികിത്സാ രീതികളും നിലവിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam