ചിക്കൻ പ്രേമികളെ..നിർത്തിക്കോ..!! ശരീരത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂട്ടും

AUGUST 20, 2024, 7:50 PM

ദിവസവും ചിക്കൻ  കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പും പഞ്ചസാരയും അധികമാക്കുമെന്ന് പുതിയ പഠനം. പ്രോട്ടീൻ്റെ മികച്ച ഉറവിടമായതിനാൽ, ചിക്കൻ പലപ്പോഴും നമ്മുടെ ഭക്ഷണത്തിൻ്റെ ഭാഗമാക്കാറുണ്ട്.

എന്നാൽ ഇത് അധികമായാൽ ശരീരത്തിലെ കൊഴുപ്പും കലോറിയും വർധിക്കാൻ കാരണമാകുമെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഹെൽത്ത് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ഇത് ഹൃദ്രോഗം, കാൻസർ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പൂരിത കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായാണ് ചിക്കൻ കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതിൽ ചെറിയ അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും ജേർണൽ ഓഫ് ന്യൂട്രിയൻ്റ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

vachakam
vachakam
vachakam

2005 മുതൽ 2018 വരെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ പങ്കെടുത്ത 19 വയസ്സിന് മുകളിലുള്ള 36,378 ആളുകളിൽ നിന്നുള്ള വിവരങ്ങൾ പഠനം വിശകലനം ചെയ്തു. പൂരിത കൊഴുപ്പ് ഒരു ദിവസത്തെ കലോറിയുടെ കുറഞ്ഞത് 12% ആണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ പഞ്ചസാരയുടെ ഉപഭോഗം 14% മുതല്‍ 16% വരെ കലോറിയാണ്.

ചീസ്, പിസ്സ, ഐസ്ക്രീം, മുട്ട എന്നിവ ശരീരത്തിലെ പൂരിത കൊഴുപ്പിൻ്റെ പ്രധാന സംഭാവനയാണെന്ന് പഠനം കണ്ടെത്തി. കോൾഡ് കട്ട്‌സ്, ഉരുളക്കിഴങ്ങ് ചിപ്‌സ്, ക്രീമിന് പകരമുള്ള പാൽ എന്നിവയിലും പൂരിത കൊഴുപ്പ് കൂടുതലാണ്. കൂടാതെ ശീതളപാനീയങ്ങൾ, ചായ, ഫ്രൂട്ട് ഡ്രിങ്ക്‌സ്, കേക്കുകൾ തുടങ്ങിയവ ശരീരത്തിലെ കലോറിയും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടുന്നു. തക്കാളി ചേർത്ത മസാലകൾ, എനർജി ഡ്രിങ്കുകൾ, യീസ്റ്റ് ബ്രെഡുകൾ എന്നിവയും ശരീരത്തിന് കലോറി വർദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam