ആശുപത്രികളിലും വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം; കുരങ്ങുപനിയെ നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര സര്‍ക്കാര്‍

AUGUST 19, 2024, 6:52 PM

ന്യൂഡെല്‍ഹി: കുരങ്ങുപനി ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എമര്‍ജന്‍സി വാര്‍ഡുകള്‍ തയ്യാറാക്കല്‍, വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കല്‍ എന്നിവ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

ചൈറിഞ്ഞുപൊട്ടല്‍ പോലെ ലക്ഷണങ്ങള്‍ ഉള്ള രോഗികളെ തിരിച്ചറിയാനും ഇവര്‍ക്കായി ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാനും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു. ഡെല്‍ഹിയിലെ മൂന്ന് നോഡല്‍ ആശുപത്രികളായ സഫ്ദര്‍ജംഗ്, ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ്, റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ എന്നിവയും ഇതിനായി സജ്ജീകരിച്ചു.

സംശയിക്കുന്ന രോഗികളില്‍ ആര്‍ടി-പിസിആര്‍, നാസല്‍ സ്വാബ് എന്നിവ നടത്തും. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. വൈറസിന്റെ ഒരു പുതിയ സ്ട്രെയിന്‍ കൂടുതല്‍ കരുത്തോടെയാണ് പടരുന്നത്. ലൈംഗിക സമ്പര്‍ക്കം ഉള്‍പ്പെടെയുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ ഇത് കൂടുതല്‍ എളുപ്പത്തില്‍ പടരുന്നതായി കരുതുന്നു.

ഇന്ത്യയില്‍ ഇതുവരെ എംപോക്‌സ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് 16 ന് യുഎഇയില്‍ നിന്ന് രാജ്യത്തേക്ക് വന്ന മൂന്ന് എംപോക്‌സ് രോഗികളെ പാകിസ്ഥാനില്‍ കണ്ടെത്തി. നേരത്തെ, ആഫ്രിക്കയ്ക്ക് പുറത്ത് സ്വീഡനില്‍ ആദ്യത്തെ എംപോക്സ് കേസ് സ്ഥിരീകരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam