രോഗങ്ങൾ മാടിവിളിക്കും; നിങ്ങൾ ഒഴിവാക്കേണ്ട അനാരോഗ്യകരമായ 10 ഭക്ഷണങ്ങള്‍ 

AUGUST 20, 2024, 3:20 PM

ഇന്നത്തെ ജീവിതശൈലിയിൽ, ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് മുൻഗണന നൽകുകയും പരിപാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും, അനാരോഗ്യകരമായ ജീവിതശൈലിയാണ് പലരും പിന്തുടരുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ മിതമായ ഭക്ഷണങ്ങൾ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.  ഇത്തരത്തിൽ ശരീരത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങൾ ഒഴിവാക്കാനും മിതമായ ഭക്ഷണക്രമത്തിൻ്റെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇവയുടെ അമിതമായ ഉപയോഗം ദിവസേനയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഏതൊക്കെയെന്ന് നോക്കാം:

വറുത്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണങ്ങളിൽ കലോറി കൂടുതലാണ്. ഉപ്പും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ ഹൃദ്രോഗമുൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകുന്നു.

vachakam
vachakam
vachakam

പാസ്തയും ബ്രെഡും

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അനാരോഗ്യകരമായ ഭക്ഷണത്തിലെ പ്രധാന ഘടകമാണ്. വെളുത്ത ബ്രെഡ്, പാസ്ത, മധുര പലഹാരങ്ങൾ എന്നിവയിൽ ഇത് സാധാരണയായി കാണപ്പെടുന്നു. ഇവ പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.

കാപ്പി

vachakam
vachakam
vachakam

കാപ്പിയിലെ കഫീൻ തലവേദന, വിഷാദം, ഉറക്കമില്ലായ്മ, ഉയർന്ന രക്തസമ്മർദ്ദം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. ഉയർന്ന അളവിലുള്ള കഫീൻ ഹൃദ്രോഗത്തിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും. 

പാം ഓയിൽ

പൂരിത കൊഴുപ്പ് കൂടുതലുള്ള എണ്ണയാണ് പാം ഓയിൽ. ഇതിൻ്റെ അമിതമായ ഉപയോഗം ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ, മറ്റ് ഗുരുതരമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.

vachakam
vachakam
vachakam

ബേക്കണും സോസേജും

പ്രോസസ്ഡ് മീറ്റുകളായ ബേക്കണ്‍, സോസേജ് എന്നിവ സോഡിയവും നൈട്രേറ്റും ഉയര്‍ന്ന അളവില്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇത് അര്‍ബുദ സാധ്യത ഉള്‍പ്പെടെ സൃഷ്ടിക്കുന്നുണ്ട്. ദഹനസമയത്ത് നൈട്രേറ്റ് നൈട്രൈറ്റുകളുകാകുകയും ഇത് നൈട്രോസമൈന്‍ എന്ന ടോക്‌സിന്‍ ഉണ്ടാക്കുകയും ചെയ്തു. ഇത് അര്‍ബുദത്തിലേക്ക് നയിക്കുന്നവയാണ്.

ബർഗറുകളും പിസ്സയും

ബർഗർ, പിസ തുടങ്ങിയ ജങ്ക് ഫുഡുകളാണ് ഇന്നത്തെ തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ. അവ ഉയർന്ന കലോറി ഉള്ളതിനാൽ ശരീരഭാരം വർദ്ധിപ്പിക്കും.

ചീസ്

ചീസ് പൂരിതവും ട്രാൻസ് ഫാറ്റും കൊണ്ട് സമ്പുഷ്ടമാണ്. അത് ആരോഗ്യത്തിന് ഹാനികരമാണ്. ഇവയുടെ സ്ഥിരമായ ഉപയോഗം ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയവയ്ക്ക് കാരണമാകും.

ഉപ്പ്

ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഹൃദയ താളം നിയന്ത്രിക്കുന്നതിനും നാഡീ പ്രേരണകൾ നടത്തുന്നതിനും പേശികളുടെ സങ്കോചത്തിനും ഉപ്പ് ആവശ്യമാണ്. എന്നാൽ മറുവശത്ത് അമിതമായ ഉപ്പ് ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

ചിപ്സ്

ചിപ്‌സും മൈക്രോവേവ് പോപ്‌കോണും അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങളാണ്.

പഞ്ചസാര

ലോകത്താകമാനം പൊണ്ണത്തടിക്കും പ്രമേഹത്തിനുമുള്ള മുഖ്യകാരണം പഞ്ചസാരയുടെ അമിതോപയോഗമാണ്. ഇത് കരള്‍, പാന്‍ക്രിയാസ്, ദഹനേന്ദ്രിയ വ്യവസ്ഥ എന്നിവയ്ക്ക് അമിതസമ്മര്‍ദമാണ് ഏല്‍പിക്കുന്നത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam