മൂളിയെത്തുന്ന കൊലയളി! ഈ വര്‍ഷം കൊതുക് കൊന്നത് 105 പേരെ

AUGUST 20, 2024, 6:07 AM

കൊച്ചി: 1897 ല്‍ മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന് സര്‍ റൊണാള്‍ഡ് റോസ് കണ്ടുപിടിച്ചപ്പോള്‍ ഞെട്ടലോടെയാണ് ലോകം അത്  അംഗീകരിച്ചത്. പിന്നീട് വൈറസ് രോഗങ്ങള്‍ ഉള്‍പ്പെടെ പലതും പരത്തുന്നത് കൊതുകുകളാണെന്ന് തെളിയിക്കപ്പെട്ടു. മൂളിയും മൂളാതെയുമൊക്കെ എത്തുന്ന കൊതുക് ഒരു ഭീകരജീവിയാണെന്ന് മരണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് കൊതുക് കൊന്നത് 105 പേരെ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൊതുക് പരത്തിയ ഡെങ്കിപ്പനി, വെസ്റ്റ് നൈല്‍, ജപ്പാന്‍ ജ്വരം എന്നിവയാണ് ഇത്രയും മരണം വിതയ്ക്കാന്‍ കാരണം. കൂടാതെ പതിനായിരങ്ങളെ ഈവര്‍ഷം രോഗക്കിടക്കയിലാക്കുകയും ചെയ്തു.

കേരളത്തില്‍ ഉള്ളത് 153 സ്പീഷീസുകള്‍

ക്യുലിസിഡേ ആണ് കൊതുകുകളുടെ കുടുംബം. അതിന് കീഴില്‍ രണ്ട് ഉപകുടുംബങ്ങള്‍ ഉണ്ട്- അനൊഫിലിനെയും ക്യുലിസിനെയും. രണ്ടും കേരളത്തിലുണ്ട്. അനൊഫിലിനേയ്ക്ക് കീഴില്‍ മൂന്ന് ജനുസുകളും ക്യുലിസിനേക്ക് കീഴില്‍ 38 ജനുസുകളുമുണ്ട്. അനൊഫിലിനേയ്ക്ക് കീഴിലുള്ള അനൊഫിലസ് മാത്രമേ കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. മൊത്തം പതിനെട്ട് ജനുസുകളിലായി ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തില്‍ നിന്നാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam