ലോക വ്യാപകമായി കോളറ വാക്സിന് അതിരൂക്ഷമായ ദൗർലഭ്യം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

AUGUST 16, 2024, 4:17 PM

ജനീവ: ലോക വ്യാപകമായി കോളറ വാക്സിന് അതിരൂക്ഷമായ ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. 

അതേസമയം ഈ വർഷം ജൂലൈ 28 വരെയുള്ള കണക്കുകൾ പ്രകാരം 3,07,433 കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 26 രാജ്യങ്ങളിലായി 2326 പേർ കോളറ ബാധിച്ച് മരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നിലവിൽ ലഭ്യമായ വാക്സിൻ സ്റ്റോക്കിനേക്കാൾ വളരെ വലുതാണ് ആവശ്യകത എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2023 ജനുവരി വരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ ആകെ 18 രാജ്യങ്ങളിൽ നിന്ന് 105 ദശലക്ഷം ഡോസ് വാക്സിനുകൾക്ക് ആവശ്യകത അറിയിച്ചു. എന്നാൽ ഇക്കാലയളവിൽ ഉത്പാദിപ്പിക്കപ്പെട്ടത് 53 ദശലക്ഷം ഡോസുകൾ മാത്രമായിരുന്നു എന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

vachakam
vachakam
vachakam

2024 ജനുവരി മുതൽ മേയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം സ്റ്റോക്കുണ്ടായിരുന്ന വാക്സിനുകളെല്ലാം തീർന്നതായാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam