തടിയും വയറും കുറയ്ക്കും; രാത്രി ചപ്പാത്തി ഒന്ന് മാറ്റിപിടിച്ചാലോ!!

JULY 3, 2024, 9:34 AM

തടിയും വയറും കുറയ്ക്കാൻ പല വഴികളും പരീക്ഷിക്കുന്നവർ  കുറവല്ല. പലരും ഭക്ഷണത്തെയാണ് ഇതിനായി ആശ്രയിക്കുന്നത്. തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ചോറ് തടി കൂട്ടും, പ്രമേഹം വരുത്തും എന്നു കരുതി രാത്രി സമയത്ത് ചപ്പാത്തിയിലേക്ക് മാറുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ രാത്രി ഭക്ഷണം ഗോതമ്പിന് പകരം റാഗിയാക്കിയാല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും.

റാഗിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.ഒരു കപ്പ് റാഗിപ്പൊടിയിൽ 16.1 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ കൂടുതൽ നേരം വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കുന്നു, ഇവയെല്ലാം ശരീരഭാരം കുറയ്ക്കുന്ന ഘടകങ്ങളാണ്. 

രാത്രിയില്‍ റാഗി കഴിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന നല്ലൊരു വഴിയാണ് നല്ല ഉറക്കം. പലര്‍ക്കും, പ്രത്യേകിച്ചും പ്രായമായവര്‍ക്ക് രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുന്നത് പതിവാണ്. ഇതിന് പരിഹാരമാണ് അത്താഴത്തിന് റാഗി പോലുള്ള ലഘുഭക്ഷണം കഴിയ്ക്കുന്നത്. ഇതിലെ ട്രിപ്‌റ്റോഫാന്‍ ഈ ഗുണം നല്‍കുന്ന ഒന്നാണ്. കാല്‍സ്യം സമ്പുഷ്ടമായ ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രായമായവരില്‍ സന്ധിവേദനകളും മറ്റും ഉറക്കം കെടുത്താറുണ്ട്. ഇതിനുള്ള പരിഹാരം കൂടിയാണ് റാഗി.

vachakam
vachakam
vachakam

ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. റാഗിയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെയും മറ്റ് അണുബാധകളെയും ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു. റാഗിയിൽ നിയാസിൻ (വിറ്റാമിൻ ബി 3) ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ചുളിവുകളിൽ നിന്ന് സംരക്ഷിക്കുകയും നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായും റാഗിക്ക് കഴിയും. ദഹനം മെച്ചപ്പെടുത്തുന്നതിനും  ഇത് നല്ലതാണ്. ഇത്  ഗ്ലൂട്ടെന്‍ ഫ്രീ ആണ്. ശരീരഭാരം കൂടാനുള്ള പ്രധാന കാരണം  ഗ്ലൂട്ടെന്‍ആണ്. പ്രത്യേകിച്ച് വയറിൻ്റെ ഭാഗത്ത്. ശരീരഭാരം കുറയ്ക്കാൻ ഗ്ലൂറ്റൻ രഹിത ഭക്ഷണങ്ങൾ പൊതുവെ നല്ലതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam