ജനിതകവ്യത്യാസമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരും; പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

JUNE 17, 2024, 10:55 AM

ആലപ്പുഴ: പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ ശക്തമായ നടപടി. ഏപ്രിലിലാണ് കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതുവരെ നടത്തിയ പരിശോധനകളിലൊന്നും തന്നെ മനുഷ്യരില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാൽ ഇന്ത്യയില്‍ പശ്ചിമ ബംഗാളില്‍ നാല് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത നടപടി കേരളം ശക്തമാക്കുന്നത്. പക്ഷിപ്പനി ബാധിച്ച്‌ മെക്‌സിക്കോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.പശ്ചിമബംഗാളിലെ പുതിയ കേസുള്‍പ്പെടെ ഇതുവരെ രാജ്യത്ത് രണ്ടുകേസാണ് മനുഷ്യരില്‍ റിപ്പോര്‍ട്ടുചെയ്തത്. 2019-ലായിരുന്നു ആദ്യത്തേത്. എച്ച്‌ 5 എന്‍ 2 വൈറസാണ് ആലപ്പുഴയില്‍ സ്ഥിരീകരിച്ചത്. ഇതേ വൈറസാണ് മെക്‌സിക്കോയില്‍ മനുഷ്യജീവനെടുത്തത്. 

സാധാരണ ഈ രണ്ടുവൈറസുകളും മനുഷ്യരിലേക്ക് അപൂര്‍വമായേ പകരാറുള്ളൂ. എന്നാല്‍, ജനിതകവ്യതിയാനം സംഭവിച്ചാല്‍ മനുഷ്യരിലേക്കു പടരാനുള്ള സാദ്ധ്യതയേറെയാണ്. അതിനാലാണ് ജാഗ്രത ശക്തമാക്കിയതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam