മസിൽ പെരുപ്പിക്കാൻ മാംസം മാത്രം കഴിക്കാതെ, ഈ പച്ചക്കറികളും ഫലപ്രദമാണ്!! 

JUNE 26, 2024, 8:47 AM

ജിമ്മിൽ പോയി ദിവസവും വ്യായാമം ചെയ്ത്  മസിൽ പെരുപ്പിക്കാൻ  പലരും ശ്രമിക്കുന്നു. വ്യായാമവും ജിമ്മും ഇതിൻ്റെ ഭാഗമാണെങ്കിലും ശരിയായ രീതിയിൽ മസിലുകൾ  നേടുന്നതിന് ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പേശി വളർത്താൻ നിങ്ങൾ മാംസവും പാലുൽപ്പന്നങ്ങളും മാത്രം കഴിക്കേണ്ടതില്ല. പകരം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. സ്ഥിരമായി വ്യായാമം ചെയ്യുന്നവരും ജിമ്മിൽ പോകുന്നവരും നല്ല മസിലുണ്ടാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പോഷകങ്ങളും പ്രോട്ടീനും അടങ്ങിയ ചില പച്ചക്കറികൾ നോക്കാം.

ഗ്രീൻ പീസ്

എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്നതാണ് ​ഗ്രീൻ പീസ്. ഇത് പലപ്പോഴും ആരോ​ഗ്യത്തിന് വ്യത്യസ്തമായ പല ​ഗുണങ്ങളും നൽകുന്നുണ്ട്. ഫ്രഷായിട്ടുള്ള ​ഗ്രീൻ പീസുകൾ പോഷകങ്ങളുടെ കലവറയാണ്.

vachakam
vachakam
vachakam

നാരുകളാൽ സമ്പുഷ്ടവും പ്രോട്ടീൻ്റെ മികച്ച സസ്യ സ്രോതസ്സുകളിലൊന്നും ആയത് കൊണ്ട് തന്നെ പീസ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മികച്ച സംതൃപ്തി നൽകുന്നു.

ഇരുമ്പിൻ്റെ ഉപയോഗപ്രദമായ സസ്യാഹാര സ്രോതസ്സാണ് ​ഗ്രീൻ പീസ്. ഇത് ചുവന്ന രക്താണുക്കൾ നിർമ്മിക്കുന്നതിനും ശരീരത്തിന് ചുറ്റും ഓക്സിജൻ എത്തിക്കുന്നതിനും ആവശ്യമാണ്. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും അതുപോലെ ചില ക്യാൻസറുകളെ ചെറുക്കാനും ​ഗ്രീൻ പീസ് ഏറെ സഹായിക്കും. വേവിച്ചും സൂപ്പുകളിൽ ചേർത്തും ​ഗ്രീൻ പീസ് കഴിക്കാവുന്നതാണ്.

കൂൺ

vachakam
vachakam
vachakam

ധാരാളം പ്രോട്ടീൻ അടങ്ങിയ ഒരു പച്ചക്കറിയാണ് കൂൺ. ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ, ധാതുക്കൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മസിലുകളുടെ ബലത്തിനും ആരോഗ്യത്തിനും ഒപ്പം മസിലുകൾ നിവർന്നുനിൽക്കാനും കൂൺ സഹായിക്കുന്നു. കൂണിൽ വൈറ്റമിൻ ഡി ധാരാളമുണ്ട്. കൂടാതെ റെഡ് മീറ്റ് കഴിക്കാൻ കഴിയാത്തവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച പ്രോട്ടീനാണ് കൂൺ. കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൂൺ ഏറെ സഹായകമാണ്. തലച്ചോറിൻ്റെ ആരോഗ്യത്തിനും കൂൺ നല്ലതാണ്.

ബ്രോക്കോളി

മലയാളികൾ അധികം ഉപയോഗിക്കാത്ത ഒരു പച്ചക്കറിയാണ് ബ്രോക്കോളി, എന്നാൽ ഇപ്പോൾ വലിയ രീതിയിൽ പ്രചാരം നേടുകയാണ്. ബ്രോക്കോളി പോഷകങ്ങളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമാണ്. ഇതിൽ ധാരാളം നാരുകളും വിറ്റാമിനുകളും സി, കെ എന്നിവയും ഫോളേറ്റും അടങ്ങിയിട്ടുണ്ട്.

vachakam
vachakam
vachakam

മസിലുകളുടെ വളർച്ചയ്ക്ക് മാത്രമല്ല, പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചിലതരം ക്യാൻസറുകളെ ചെറുക്കുന്നതിനും ബ്രോക്കോളി നല്ലതാണ്. ഹൃദയാരോഗ്യത്തിനും വീക്കം കുറയ്ക്കാനും ബ്രൊക്കോളി ഉത്തമമാണ്. നല്ല ദഹനത്തിനും ഇത് നല്ലതാണ്. 

കാബേജ്

പൊതുവെ മലയാളികൾ കഴിക്കാറുണ്ട്. കാബേജ് ആൻ്റി ഓക്‌സിഡൻ്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ്. ഇത് വീക്കം കുറയ്ക്കാനും സഹായിക്കും. ഇത് ദഹനത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. കാബേജിൽ വിറ്റാമിൻ കെ, സി, ഫോലേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. കാബേജിൽ കലോറി കുറവും പോഷകങ്ങൾ കൂടുതലും ഉണ്ടെന്ന് പറയാം. കാബേജ് വേവിച്ചതോ വേവിക്കാത്തതോ ആയി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ചീര

ചീര പോഷകങ്ങളുടെ കലവറയാണെന്ന് പറയാം. വെള്ള ചീരയും ചുവന്ന ചീരയും പൊതുവെ വിപണിയിൽ ലഭ്യമാണ്.  പ്രോട്ടീനിനൊപ്പം ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നിവയും ചീരയിൽ അടങ്ങിയിട്ടുണ്ട്. ജിമ്മിൽ പോകുന്നവർക്ക് മാത്രമല്ല, എല്ലാവർക്കും പറ്റിയ ഒരു പച്ചക്കറിയാണ് ചീര. എല്ലിനും കണ്ണിനും നല്ലതാണ്. അമിത ഭാരം കുറയ്ക്കാനും പേശികളെ ശക്തിപ്പെടുത്താനും ചീര സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകളാലും നാരുകളാലും സമ്പന്നമായ ചീര രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലെ ഉയർന്ന മഗ്നീഷ്യം ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam