ദീർഘകാല ഏകാന്തത സ്ട്രോക്കിനുള്ള സാധ്യത 56% വർദ്ധിപ്പിക്കുന്നു

JUNE 25, 2024, 9:13 PM

കടുത്ത ഏകാന്തത അനുഭവപ്പെടുന്നവരില്‍ മസ്തിഷ്‌കാഘാതം വരാനുള്ള സാധ്യതകള്‍ 56 ശതമാനത്തിലധികമാണെന്ന് ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റി പഠനം. 

50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കടുത്ത ഏകാന്തത മൂലം സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ലോകമെമ്പാടുമുള്ള ആളുകൾ ഏകാന്തത കാരണം വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് സ്ട്രോക്ക്. 2006 മുതൽ 2018 വരെ നടത്തിയ പഠനങ്ങളിൽ നിന്നാണ് ഗവേഷകർ ഈ വിവരം കണ്ടെത്തിയത്. 

vachakam
vachakam
vachakam

15 സിഗരറ്റുകള്‍ ഒരു ദിവസം വലിക്കുന്ന അതേ ആഘാതമാണ് ഏകാന്തതയും സൃഷ്ടിക്കുന്നതെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു. 

മനുഷ്യൻ്റെ സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ലോകമെമ്പാടും വർദ്ധിച്ചുവരികയാണ്. പ്രായമായവരിൽ നാലിൽ ഒരാൾ ഒറ്റപ്പെട്ടിരിക്കുന്നവരാണ്. കൗമാരക്കാരിൽ അഞ്ച് മുതൽ പതിനഞ്ച് ശതമാനം വരെ ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങൾ കാണിക്കുന്നു.

സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ശാരീരികവും മാനസികവുമായ ആരോഗ്യം, ജീവിത നിലവാരം, ദീർഘായുസ്സ് എന്നിവയിൽ ഗുരുതരമായ സ്വാധീനം ചെലുത്തുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam