കര്‍ണാടകയില്‍ ചിക്കന്‍ കബാബുകളിലും മീന്‍ വിഭവങ്ങളിലും കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

JUNE 25, 2024, 12:51 AM

ബെംഗളൂരു: കര്‍ണാടകയില്‍ ചിക്കന്‍ കബാബുകളിലും മീന്‍ വിഭവങ്ങളിലും കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിച്ച്  സര്‍ക്കാര്‍ ഉത്തരവിട്ടു. ഭക്ഷണ ഇനങ്ങളുടെ സാമ്പിളുകള്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് നിരോധനം.  കൃത്രിമ നിറങ്ങള്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തി.

പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമ നിറങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു.

നിരോധനം ലംഘിച്ചാല്‍ കുറഞ്ഞത് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം. കൂടാതെ ഭക്ഷണശാലയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

vachakam
vachakam
vachakam

ഗോബി മഞ്ചൂരിയന്‍, പഞ്ഞി മിഠായി എന്നിവയില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam