ബഹിരാകാശത്ത് 'സ്‌പേസ് ബഗ്'; സുനിത വില്യംസിന്റെയും സംഘത്തിന്റെയും ആരോഗ്യത്തിൽ ആശങ്ക 

JUNE 11, 2024, 8:19 PM

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.എന്നാൽ ബഹിരാകാശത്തെ രോഗാണുക്കൾ (സ്‌പേസ് ബഗ്) മൂലം സുനിത ഉൾപ്പെടെയുള്ള യാത്രക്കാർ ശാരീരിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ രോഗാണുക്കൾ ശ്വാസകോശത്തെപ്പോലും ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്.

എന്ററോബാക്ടര്‍ ബഗ് അന്‍ഡന്‍സിസ് എന്ന ബാക്ടീരിയയാണ് ബഹിരാകാശ നിലയത്തില്‍ കണ്ടെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് എന്നറിയപ്പെടുന്ന ഈ ബാക്ടീരിയയുടെ പതിമൂന്ന് വകഭേദങ്ങളാണ് ബഹിരാകാശത്ത് നിന്നും കണ്ടെത്തിയത്. ഒരു അടഞ്ഞ പരിതസ്ഥിതിയില്‍ ഈ ബാക്ടീരിയ കൂടുതല്‍ പരിണമിക്കുകയും കൂടുതല്‍ ശക്തമാകുകയും ചെയ്യും.

എന്നാല്‍ ഈ ബാക്ടീരിയകള്‍ അന്യഗ്രഹത്തില്‍ നിന്നുള്ളതല്ല, മറിച്ച് ഭൂമിയില്‍ നിന്നും ബഹിരാകാശത്തെത്തുന്നതാണ്. പക്ഷേ, അടഞ്ഞ അന്തരീക്ഷത്തില്‍ ഇവ കൂടുതല്‍ അപകടകരമായി മാറുന്നു. ബഹിരാകാശ നിലയത്തിന്റെ മൈക്രോഗ്രാവിറ്റിയും അടഞ്ഞതുമായ അന്തരീക്ഷം ബാക്ടീരിയക്ക് കൂടുതല്‍ പരിണമിക്കുന്നതിനും കൂടുതല്‍ ശക്തിയാകുന്നതിനുമുള്ള സാഹചര്യമുണ്ടാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam