സ്താനാര്‍ബുദത്തിനുള്ള ഹോര്‍മോണ്‍ തെറാപ്പി ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുമെന്ന് പഠനം

JULY 24, 2024, 8:44 AM

സ്തനാർബുദത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ മോഡുലേറ്റിംഗ് തെറാപ്പി (എച്ച്എംടി) അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത ഏഴ് ശതമാനം കുറയ്ക്കുമെന്ന് പഠനം. 

സ്തനാർബുദ മരുന്നുകൾ നിർദ്ദേശിക്കുമ്പോഴോ ചികിത്സാ പദ്ധതികൾ വികസിപ്പിക്കുമ്പോഴോ ഓരോ രോഗിയെയും സ്വാധീനിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യം ഇത് അടിവരയിടുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി, റീപ്രൊഡക്റ്റീവ് സയൻസസ് പ്രൊഫസർ ഫ്രാൻസിസ്മേരി മോഡുഗ്നോ പറഞ്ഞു.

65 വയസ്സിനും അതിനു മുകളിലും പ്രായമുള്ള 2007നും 2009നും ഇടയിൽ സ്‌നാർബുദം സ്ഥിരീകരിച്ച സ്ത്രീകളിലാണ് ഇവർ പഠനം നടത്തിയത്. നേരത്തെ ഹോർമോൺ ചികിത്സയ്ക്ക് വിധേയമാകാത്തവരും അൽഷിമേഴ്‌സ് രോഗമോ അതുമായി ബന്ധപ്പെട്ട ഡിമെൻഷ്യയോ(എഡിആർഡി) ബാധിച്ചിട്ടില്ലാത്തതുമായ രോഗികളെയാണ് പഠനവിധേയമാക്കിയത്. 18,808 രോഗികളെയാണ് ഇരുവരും പഠനത്തിനായി തെരഞ്ഞെടുത്തത്.

vachakam
vachakam
vachakam

ഇവരിൽ 66 ശതമാനം പേരും രോഗനിർണയം നടത്തി മൂന്ന് വർഷത്തിനുള്ളിൽ ഹോർമോൺ തെറാപ്പിക്ക് വിധേയരായി. 34 ശതമാനം പേർ മറ്റ് ചികിത്സാ മാർഗങ്ങൾ തേടി. അവർ ശരാശരി 12 വർഷം നിരീക്ഷിച്ചു. ഹോർമോൺ തെറാപ്പിയിൽ ഏർപ്പെട്ടിരുന്നവരിൽ 24 ശതമാനവും ഹോർമോൺ തെറാപ്പിയിൽ ഏർപ്പെടാത്തവരിൽ 28 ശതമാനവും എഡിആർഡി ബാധിച്ചതായി കണ്ടെത്തി. ഹോർമോൺ തെറാപ്പി എഡിആർഡി വികസിപ്പിക്കുന്നതിനുള്ള മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, 80 വയസ്സിനു മുകളിലുള്ളവരിൽ ഹോർമോൺ തെറാപ്പി വിപരീത ഫലമുണ്ടാക്കും.

ഡിമെൻഷ്യയ്‌ക്കെതിരേ എച്ച്എംടി സംരക്ഷണം ഒരുക്കുന്നുണ്ടെങ്കിലും പ്രായം കൂടുമ്പോൾ ഇവ തമ്മിലുള്ള ബന്ധം കുറയുന്നതായും വംശത്തിന് അനുസരിച്ച് വ്യത്യാസപ്പെടുന്നതായും പഠനത്തിൽ കണ്ടെത്തി. സ്തനാർബുദ രോഗികൾക്കും  മൂന്നിൽ രണ്ട് ഭാഗവും സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ സ്വാധീനം മൂലമുണ്ടാകുന്ന മുഴകളാണ്. ഈ രോഗികളിൽ ഹോർമോൺ തെറാപ്പി  ട്യൂമർ വളർച്ചയെ തടയും. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കരോലിന കോളേജ് ഓഫ് ഫാർമസിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ചാവോ കായിയുമായി ചേർന്നാണ് മോഡ്ഗുനോ പഠനം നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam