മൾട്ടിവിറ്റാമിനുകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!! മരണസാധ്യത കൂട്ടുമെന്ന് പഠനം 

JULY 3, 2024, 9:21 AM

ദിവസേന മൾട്ടിവിറ്റാമിനുകൾ കഴിക്കുന്നത് നേരത്തേയുള്ള മരണത്തിന് കാരണമാകുന്നതായി പഠനം.  20 വർഷത്തോളം ആരോഗ്യമുള്ള 400,000 ആളുകളെ നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 

ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് മൾട്ടിവിറ്റാമിനുകൾ ദീർഘായുസ്സിന് ഗുണം ചെയ്യില്ല എന്നാണ്. മൾട്ടിവിറ്റാമിനുകൾ ദിവസവും കഴിക്കുന്നവരിൽ നേരത്തെ മരിക്കാനുള്ള സാധ്യത നാല് ശതമാനം കൂടുതലാണെന്നും പഠനം കണ്ടെത്തി.

മേരിലാന്‍ഡ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. എറിക്ക ലോഫ്റ്റ്ഫീല്‍ഡും സഹപ്രവര്‍ത്തകരും യുഎസിലെ പ്രധാന മൂന്ന് ആരോഗ്യപഠനങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി വിശകലനം ചെയ്തത്. ഇവരില്‍ എല്ലാവരുംതന്നെ 1990കളില്‍ മള്‍ട്ടി വിറ്റാമിന്‍ കഴിച്ചു തുടങ്ങിയവരായിരുന്നു. 

vachakam
vachakam
vachakam

ഇവരുടെ ദിവസേനയുള്ള മള്‍ട്ടിവിറ്റാമിന്‍ ഉപയോഗം ഗവേഷകര്‍ പരിശോധിച്ചു. ഇതില്‍നിന്ന് ദിവസേനയുള്ള മള്‍ട്ടിവിറ്റാമിന്‍ ഉപയോഗം മരണസാധ്യത കുറയ്ക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. മാത്രമല്ല ആദ്യ വര്‍ഷങ്ങളില്‍ ഉപയോക്താക്കള്‍ക്കിടയില്‍ നാല് ശതമാനം അധിക മരണസാധ്യതയും ഗവേഷകര്‍ പറയുന്നു. 

മള്‍ട്ടിവിറ്റാമിനുകളുടെ ദോഷഫലങ്ങള്‍ മരണത്തിന്‌റെ ഉയര്‍ന്ന അപകടസാധ്യത പ്രതിഫലിപ്പിക്കുന്നു. ഗുരുതര രോഗം ബാധിക്കുമ്പോള്‍ ദിവസേന മള്‍ട്ടിവിറ്റാമിനുകള്‍ ഉപയോഗിക്കുന്നവരുണ്ട്. മള്‍ട്ടിവിറ്റാമിനുകളുടെ ഉപയോഗം കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതിന് സഹായകരമല്ലെന്നാണ് പഠനം പ്രധാനമായും കാണിക്കുന്നതെന്ന് ഡോ. ജെയ്ഡ് എ കോബേണ്‍ എബിസി ന്യൂസിനോട് പറഞ്ഞു.

മള്‍ട്ടിവിറ്റാമിനുകള്‍ക്ക് പകരം ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കേണ്ടത്. മൈക്രോന്യൂട്രിയന്‌റുകള്‍, മാക്രോന്യൂട്രിയന്‌റുകള്‍, നാരുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സപ്ലിമെൻ്റുകൾക്ക് പകരം ഭക്ഷണത്തിലൂടെ വിറ്റാമിനുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക. റെഡ് മീറ്റ്, മദ്യം എന്നിവയുടെ ഉപഭോഗവും പരിമിതപ്പെടുത്താം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam