കൊവിഡ് വാക്സിനുകൾ ഹൃദയസ്തംഭന സാധ്യത 55% വരെ കുറയ്ക്കുമെന്ന് പഠനം

MARCH 20, 2024, 7:44 AM

കോവിഡ്-19 വാക്സിനുകൾ ഹൃദയസ്തംഭനത്തിനുള്ള സാധ്യത 55% വരെ കുറയ്ക്കുന്നതായി പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച് കൊവിഡ് അണുബാധയെ തുടർന്ന് രക്തം കട്ടപിടിക്കാനുള്ള സാധ്യത വാക്സിൻ സ്വീകരിക്കുന്നതിലൂടെ 78% വരെ കുറയുന്നതായും കണ്ടെത്തി.

യൂറോപ്പിലെ 20 ദശലക്ഷത്തിലധികം ആളുകളെ ഗവേഷകർ പഠനത്തിനായി പരിശോധിച്ചു; അവരിൽ പകുതി പേർക്കും വൈറസിനെതിരെ വാക്സിനേഷൻ എടുത്തിരുന്നു. പകുതിയോളം പേർ എടുത്തില്ല. ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാക്സിനുകൾ മോഡേണ, ഫൈസർ, ആസ്ട്രസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ്.

ഗവേഷകരുടെ കണ്ടെത്തലുകൾ അനുസരിച്ച്, ഡോസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ  കൊവിഡ് വാക്സിനുകൾ സിരകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത 78% കുറച്ചു. ഇത് ധമനികളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത 47 ശതമാനവും ഹൃദയസ്തംഭനത്തിനുള്ള സാധ്യത 55 ശതമാനവും കുറച്ചതായി പഠനം കണ്ടെത്തി.

vachakam
vachakam
vachakam

അതേസമയം വാക്സിനേഷനു ശേഷമുള്ള ആറുമാസ കാലയളവിൽ കോവിഡ് വാക്സിനുകൾ സിരയിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത 47 ശതമാനവും ധമനിയിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യത 28 ശതമാനവും ഹൃദയസ്തംഭനത്തിനുള്ള സാധ്യത 39 ശതമാനവും കുറച്ചതായി ഗവേഷകർ പറഞ്ഞു.

വാക്സിനേഷനെ തുടർന്നുള്ള മയോകാർഡിറ്റിസിൻ്റെയും മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തിൽ  ആശങ്കയുണ്ടെങ്കിലും, SARS-CoV-2 അണുബാധയിൽ നിന്ന് തന്നെ അത്തരം സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡോ. ജോൺ ബ്രൗൺസ്റ്റൈൻ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam