പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകരാക്രമണ കേസിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ബിജെപി സ്ഥാനാര്‍ഥി

APRIL 27, 2024, 7:55 PM

മുംബൈ: പൂനം മഹാജന് സീറ്റ് നിഷേധിച്ച്‌ ബിജെപി. പൂനം മഹാജന്‍ കഴിഞ്ഞ തവണ മത്സരിച്ച്‌ ജയിച്ച മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം സ്ഥാനാര്‍ഥിയാകും. പ്രമോദ് മഹാജന്റെ മകളും സിറ്റിങ് എംപിയുമാണ് പൂനം മഹാജൻ.

പ്രമാദമായ പല കേസുകളിലും പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിട്ടുള്ള അഭിഭാഷകനാണ് ഉജ്ജ്വല്‍. 2008ലെ മുംബൈ ആക്രമണ കേസിലടക്കം അദ്ദേഹം ഹാജരായി.

പ്രമോദ് മഹാജന്‍ കൊലപാതക കേസിലും അദ്ദേഹം തന്നെയായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍. മെയ് 20നാണ് തെരഞ്ഞെടുപ്പ്.

vachakam
vachakam
vachakam

2014ലും 19ലും ഈ മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടത് പൂനം ആയിരുന്നു. ബിജെപിയുടെ യൂത്ത് വിങ് അധ്യക്ഷയുമായിരുന്നു നേരത്തെ പൂനം.

ഭരണ വിരുദ്ധതയും സംഘടനയുടെ താഴെ തട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും മുന്‍നിര്‍ത്തിയാണ് പൂനത്തിനെ ഒഴിവാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനത്തിനു സീറ്റ് നല്‍കില്ലെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam