മഴ ലഭിക്കാനായി തമിഴ്‌നാട്ടിൽ കഴുത കല്ല്യാണം

MAY 9, 2024, 10:47 PM

മഴ ലഭിക്കാനായി തമിഴ്‌നാട്ടിൽ കഴുത കല്ല്യാണം. പെൺകഴുതയെ സാരി, വളകൾ, നെക്ലേസ്, ലിപ്‌സ്റ്റിക്, നെയിൽ പോളിഷ് എന്നിവ കൊണ്ട് അണിയിച്ചൊരുക്കിയാണ് മണ്ഡപത്തിലെത്തിച്ചത്. ധോത്തിയും തലപ്പാവും ധരിച്ചാണ് ‘കഴുത വരന്‍’ എത്തിയത്.

കോയമ്പത്തൂരിലെ അന്നൂരിലാണ് റാക്കിപ്പാളയം, കോവിൽപാളയം നിവാസികൾ ഒത്തുചേർന്ന് ‘പഞ്ച കല്യാണി കല്യാണം’ നടത്തിയത്. കഴിഞ്ഞ 6 മാസമായി മഴയില്ലാതെ പ്രദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തിയത്.

പെൺകഴുതയ്ക്ക് മംഗളസൂത്രം നൽകി കല്യാണം നടത്തി. വിവാഹത്തിനെത്തിയവർ പണം നൽകി. മനുഷ്യ വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളോടും കൂടിയാണ് കഴുത വിവാഹവും നടന്നത്. കഴിഞ്ഞ 5 വർഷം കൊടും വരൾച്ച ഉണ്ടായപ്പോൾ കഴുതകളെ വിവാഹം കഴിപ്പിച്ച ശേഷം മഴ പെയ്‌തിരുന്നു എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam