ലെവർകുസൻ യൂറോപ്പ ലീഗ് ഫൈനലിൽ

MAY 10, 2024, 7:50 PM

യൂറോപ്പ ലീഗ് ഫൈനലിൽ ബയെർ ലെവർകുസൻ അറ്റ്‌ലാന്റയെ നേരിടും. സെമി ഫൈനലിൽ രണ്ടാം പാദത്തിൽ ലെവർകൂസൻ റോമയോട് പിന്നിൽ നിന്നശേഷം വൻതിരിച്ചുവരവ് നടത്തിയാണ് ഫൈനൽ ഉറപ്പിച്ചത്. 2-0ന് പിറകിൽ നിന്ന ശേഷമായിരുന്നു തിരിച്ചടി. അറ്റ്‌ലാന്റ മാഴ്‌സെയെ രണ്ടാം പാദത്തിൽ 3-0ന് തോൽപ്പിച്ചാണ് ഫൈനൽ ഉറപ്പിച്ചത്.

ഇന്ന് ജർമ്മനിയിൽ നടന്ന മത്സരത്തിൽ റോമക്ക് എതിരെ 2-2 എന്ന സ്‌കോറിനാണ് ലെവർകൂസൻ സമനില വഴങ്ങിയത്. ലെവർകൂസന്റെ അപരാജിത കുതിപ്പ് 49 ആയി ഇതോടെ ഉയർന്നു. ഇന്ന് തുടക്കത്തിൽ 2 ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ലെവർകൂസന്റെ തിരിച്ചുവരവ്. ഇരുവരും തമ്മിലുള്ള ആദ്യ പാദത്തിൽ ലെവർകൂസൻ 2-0ന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോർ 4-2നാണ് ലെവർകൂസൻ ഫൈനലിലേക്ക് മുന്നേറുന്നത്.

ഇന്ന് രണ്ട് പെനാൾട്ടികൾ ആയിരുന്നു റോമയ്ക്ക് ലീഡ് നൽകിയത്. 43-ാം മിനുട്ടിലും 66-ാം മിനുട്ടിലും ആയിരുന്നു പെനാൾട്ടികൾ. രണ്ടും പരെദസ് ലക്ഷ്യത്തിൽ എത്തിച്ചു. റോമ കളി എക്‌സ്ട്രാ ടൈമിലേക്ക് കൊണ്ടു പോകും എന്ന് തോന്നിക്കവെ 82-ാം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ലെവർകൂസന് അനുകൂലമായി വന്നു. സ്‌കോർ 2-1. അഗ്രുഗേറ്റിൽ 2-3. ഇതോടെ ലെവർകൂസൻ ഫൈനൽ ഉറപ്പിച്ചു. പക്ഷെ അവർക്ക് സീസണിലെ അപരാജിത കുതിപ്പ് കൂടെ തുടരേണ്ടതുണ്ട്. അതുകൊണ്ട് അവർ അറ്റാക്ക് തുടർന്നു.

vachakam
vachakam
vachakam

96-ാം മിനുട്ടിൽ സ്റ്റാനിസിചിലൂടെ ലെവർകൂസൺ സമനില കണ്ടെത്തി. സ്‌കോർ 2-2. അഗ്രുഗേറ്റിൽ 4-2. ഫൈനലും ഒപ്പം 49 മത്സരങ്ങളുടെ അപരാജിത കുതിപ്പും.

മറ്റൊരു സെമിയിൽ അറ്റലാന്റ 3-0ന് മാഴ്‌സെയെ തോൽപ്പിച്ചു. ലൂക്മൻ, റുഗേരി, ടൂറെ എന്നിവരാണ് അറ്റലാന്റക്കായി ഗോൾ നേടിയത്. ഈ സെനി രണ്ട് പാദങ്ങളിലായി 4-1നാണ് അറ്റ്‌ലാന്റ ജയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam