കാര്‍ഗിലില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

MAY 10, 2024, 2:57 PM

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കാര്‍ഗിലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 7.22 ന് ആണ് അനുഭവപ്പെട്ടത്. കാര്‍ഗിലില്‍ നിന്ന് ഏകദേശം 346 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് അകലെ 160 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി (എന്‍ സിഎസ്) അറിയിച്ചു.

ഭൂചലനം മിതമായ തോതിലാണ് അനുഭവപ്പെട്ടതെങ്കിലും പ്രകമ്പനം നിമിഷങ്ങളോളം നീണ്ടുനിന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് പ്രദേശവാസികളില്‍ നേരിയ പരിഭ്രാന്തി സൃഷ്ടിച്ചു. എന്നിരുന്നാലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ടെക്‌റ്റോണിക് പ്ലേറ്റ് അതിരുകളോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ഭൂകമ്പത്തിന് സാധ്യത കല്‍പിക്കപ്പെടുന്ന മേഖലയാണ് കാര്‍ഗില്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam