ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ ഏഴു ജീവനക്കാരെ കൂടി മോചിപ്പിച്ചു

MAY 10, 2024, 12:13 AM

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഇവര്‍ ഇറാനില്‍നിന്നും പുറപ്പെട്ടെന്നാണ് വിവരം. ഇന്ത്യക്കാരായ അഞ്ച് പേരുടെ പേര് വിവരം ഇന്ത്യന്‍ എംബസി പുറത്തുവിട്ടിട്ടില്ല.

ഏപ്രില്‍ 13-ന് പുലര്‍ച്ചെ രണ്ടോടെയാണ് ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മൂസ് കടലിടുക്കില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. എം.എസ്.സി. ഏരീസ് എന്ന കപ്പിലില്‍ ഉണ്ടായിരുന്ന 25 ജീവനക്കാരില്‍ 17 പേര്‍ ഇന്ത്യക്കാര്‍ ആയിരുന്നു. ഇതില്‍ നാലുപേര്‍ മലയാളികളാണ്. കപ്പലിലെ ഏക വനിതാ ജീവനക്കാരിയായ തൃശൂര്‍ സ്വദേശി ഡെക്ക് കേഡറ്റ് ആന്‍ ടെസ ജോസഫിനെ നേരത്തേ വിട്ടയച്ചിരുന്നു. മറ്റുളളവരെ വിട്ടയക്കുന്നതില്‍ ഇറാന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ എം.എസ്.സി. ഏരീസുമായിട്ടുള്ള കരാര്‍ സംബന്ധമായ കാര്യങ്ങള്‍ പരിഗണിച്ചാവും ഇവര്‍ക്കുള്ള മോചനം എന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ ഇപ്പോള്‍ മോചിപ്പിച്ചത്.

ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ മോചിപ്പിക്കും എന്നാണ് അറിയുന്നത്. അതിനായുള്ള ചര്‍ച്ചകള്‍ നയതന്ത്രതലത്തില്‍ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam