കേരളം ഇപ്പോഴും ഉഷ്ണ തരംഗത്തിന്റെ പിടിയില്‍; മെയ് 10 വരെ സാധാരണയേക്കാള്‍ 3-5 ഡിഗ്രി കൂടുതല്‍ ചൂട് അനുഭവപ്പെടും: ഐഎംഡി

MAY 9, 2024, 7:35 PM

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം ഉഷ്ണതരംഗം അന്ത്യത്തോട് അടുക്കുകയാണെങ്കിലും പടിഞ്ഞാറന്‍ രാജസ്ഥാനിലെയും കേരളത്തിലെയും പോക്കറ്റുകള്‍ ഇപ്പോഴും ഉഷ്ണ തരംഗത്തിന്റെ പിടിയിലാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). 

പടിഞ്ഞാറന്‍ രാജസ്ഥാനില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലുണ്ടെങ്കിലും, ലഘൂകരണ ഘടകങ്ങള്‍ കാരണം ഇത് യെല്ലോ അലേര്‍ട്ടായി തരംതാഴ്ത്തിയതായി ഐഎംഡി ശാസ്ത്രജ്ഞന്‍ സോമ സെന്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ശക്തമായ ഈര്‍പ്പപ്രവാഹമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. 

തൃശ്ശൂരിലും പാലക്കാട്ടും 39 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴയില്‍ 38 ഡിഗ്രി സെല്‍ഷ്യസും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും ചൂടെന്ന് ഐഎംഡി അറിയിച്ചു. മെയ് 10 വരെ സംസ്ഥാനത്ത് സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് അനുഭവപ്പെടും. 

vachakam
vachakam
vachakam

ഒന്നിലധികം കാലാവസ്ഥാ ഘടകങ്ങള്‍ വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവയ്ക്കൊപ്പം മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവ ഉണ്ടാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam