സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ നരേന്ദ്ര ദബോൽക്കറിനെ വധിച്ച കേസില്‍ രണ്ട് പ്രതികൾക്ക് ജീവപര്യന്തം

MAY 10, 2024, 2:20 PM

പുനെ: സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ നരേന്ദ്ര ദബോൽക്കറിനെ വധിച്ച കേസില്‍ രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സച്ചിൻ ആൻഡുറെ, ശരദ് കലാസ്കർ എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്. 

അതേസമയം കേസില്‍ മറ്റ് മൂന്ന് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് മൂന്ന് പേരെ കോടതി വെറുതെ വിട്ടിരിക്കുന്നത്. വീരേന്ദ്രസിങ് താവ്ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെയാണ് വെറുതെ വിട്ടത്. പുനെയിലെ പ്രത്യേക കോടതിയുടേതാണ് വിധി. 

രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെ സംഭവമായിരുന്നു നരേന്ദ്ര ദബോല്‍ക്കര്‍ വധം. 2013 ആഗസ്റ്റ് 20നാണ് പ്രഭാത നടത്തത്തിനിടെ ബൈക്കിലെത്തിയ അക്രമികള്‍ നരേന്ദ്ര ദബോല്‍ക്കറെ വെടിവച്ച് കൊലപ്പെടുത്തിയത്. സാമൂഹിക തിന്മകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഏറെ പോരാടിയ വ്യക്തിയാണ് നരേന്ദ്ര ദബോല്‍ക്കര്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam