ഐ.പി.എല്ലിൽ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

APRIL 27, 2024, 8:00 PM

ആർ.സി.ബിയുടെ വിരാട് കോഹ്ലി ഐ.പി.എൽ ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി. ഐ.പി.എൽ ചരിത്രത്തിൽ 10 വ്യത്യസ്ത സീസണുകളിൽ 400 റൺസിന് മുകളിൽ നേടിയ ആദ്യ ബാറ്ററാണ് കോഹ്ലി.

സൺറൈസേഴ്‌സിനെതിരായ മത്സരത്തിലാണ് കോഹ്ലി ഈ നേട്ടം സ്വന്തം പേരിലാക്കിയത്.
മിസ്റ്റർ ഐ.പി.എൽ സുരേഷ് റെയ്‌ന, ഡേവിഡ് വാർണർ എന്നിവരെയാണ് വിരാട് മറികടന്നത്. ഇരുവരും 9 തവണ നാനൂറോ അതിനു മുകളിലോ സ്‌കോർ ചെയ്തിട്ടുണ്ട്. 2023, 2021, 2020, 2019, 2018, 2016, 2015, 2013, 2011 സീസണുകളിലാണ് കോഹ്ലിയുടെ നേട്ടം.

2016 സീസണിൽ 81.08 ശരാശരിയിൽ വിരാട് 973 റൺസ് നേടിയിരുന്നു. നാല് സെഞ്ച്വറിയും 7 അർദ്ധ സെഞ്ച്വറിയുമടക്കമായിരുന്നു താരത്തിന്റെ പ്രകടനം. 246 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 7,693 റൺസ് നേടിയ കോഹ്ലിയുടെ ശരാശരി 38.27 ആണ്. എട്ടു സെഞ്ച്വറികളും 53 അർദ്ധശതകവുമടക്കമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam