ഗുസ്തി താരം ബജ്രംഗ് പുനിയയെ 2024 ഡിസംബര്‍ 31 വരെ സസ്‌പെന്‍ഡ് ചെയ്ത് യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ്

MAY 9, 2024, 6:27 PM

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ച ഗുസ്തി താരം ബജ്രംഗ് പുനിയയെ ഈ വര്‍ഷം അവസാനം വരെ സസ്‌പെന്‍ഡ് ചെയ്ത് അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് (യുഡബ്ല്യുഡബ്ല്യു). ഡോപ് ടെസ്റ്റിന് വിധേയനാകാത്തതിനെ തുടര്‍ന്ന് ബജ്രംഗിനെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള നാഡയുടെ തീരുമാനത്തിന്റെ ചുവടു പിടിച്ചാണ് അന്താരാഷ്ട്ര സംഘടനയുടെ നടപടി. ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിംപിക്‌സ് ഇതോടെ താരത്തിന് നഷ്ടമാവും.

എന്നാല്‍ സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കാന്‍ താന്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്നാണ് ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ പുനിയ പറയുന്നത്. തന്റെ സാമ്പിള്‍ എടുക്കാന്‍ കൊണ്ടുവന്ന കാലഹരണപ്പെട്ട കിറ്റുകളെക്കുറിച്ച് വിശദീകരിക്കാന്‍ ഡോപ്പ് കണ്‍ട്രോള്‍ ഓഫീസറോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു. തന്റെ സസ്പെന്‍ഷനെ കുറിച്ച് യുഡബ്ല്യുഡബ്ല്യുവില്‍ നിന്ന് തനിക്ക് ഒരു അറിയിത്തും ലഭിച്ചിട്ടില്ലെന്നും പുനിയ പറഞ്ഞു. 

'ഇനിപ്പറയുന്ന കാരണത്താല്‍ 2024 ഡിസംബര്‍ 31 വരെ സസ്‌പെന്‍ഡ് ചെയ്തു,' എന്നാണ് യുഡബ്ല്യുഡബ്ല്യുവിന്റെ വെബ്‌സൈറ്റിലെ ബജ്റംഗിന്റെ പ്രൊഫൈലിലെ അപ്ഡേറ്റ് കാണിക്കുന്നത്. 'ഉത്തേജകവിരുദ്ധ നിയമ ലംഘനം ആരോപിച്ച് ഇന്ത്യയിലെ നാഡ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു' എന്നാണ് കാരണമായി കാണിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam