ശ്രീലങ്ക ടി20ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു

MAY 10, 2024, 2:17 PM

ടി20 ലോകകപ്പിന് ശ്രീലങ്കൻ ടീമിനെ വനിന്ദു ഹസരംഗ നയിക്കും. പരിക്ക് കാരണം ഐ.പി.എല്ലിൽ കളിക്കാതിരുന്ന ഹസരംഗ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ലെഫ്റ്റ് ആം സ്പിന്നിംഗ് ഓൾറൗണ്ടർ ദുനിത് വെല്ലലഗെ ടീമിൽ ഇടം നേടി. ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക എന്നീ സീനിയർ താരങ്ങളും ടീമിൽ ഉണ്ട്.

ടി20 ലോകകപ്പിൽ ബംഗ്ലാദേശ്, നേപ്പാൾ, നെതർലൻഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ശ്രീലങ്ക. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അവർ ജൂൺ 3ന് ദക്ഷിണാഫ്രിക്കയെ നേരിടും.

2024 ടി20 ലോകകപ്പിനുള്ള ശ്രീലങ്കൻ ടീം: വനിന്ദു ഹസരംഗ (ക്യാപ്ടൻ), ചരിത് അസലങ്ക (വൈസ് ക്യാപ്ടൻ), കുസൽ മെൻഡിസ്, പാത്തും നിസ്സാങ്ക, കമിന്ദു മെൻഡിസ്, സദീര സമരവിക്രമ, ആഞ്ചലോ മാത്യൂസ്, ദസുൻ ഷനക, ധനഞ്ജയ ഡി സിൽവ, മഹേഷ് തീക്ഷണ, ദുനിത് വെല്ലലഗെ, ദുഷ്മന്ത ചമീര, ഡിനുഷാൻ തുഷാരന, ഡി. മധുശങ്ക.

vachakam
vachakam
vachakam

ട്രാവലിംഗ് റിസർവ്: അസിത ഫെർണാണ്ടോ, വിജയകാന്ത് വ്യാസകാന്ത്, ഭാനുക രാജപക്‌സെ, ജനിത് ലിയാനഗെ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam